ബലുചിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനം; 9 പൊലീസുകാര്‍ കൊല്ലപ്പെട്ടു
Mail This Article
×
ബലോചിസ്ഥാൻ∙ പാക്കിസ്ഥാനിലെ ബലുചിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു. സിബി ജില്ലയില്‍നിന്നു ക്വറ്റയിലേക്കു മടങ്ങുകയായിരുന്ന പൊലീസ് സംഘത്തിന്റെ വാഹനത്തിനു നേര്‍ക്ക് ചാവേര്‍ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം തലകീഴായി മറിഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
24 മണിക്കൂറിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നു ബലുചിസ്ഥാൻ സർക്കാർ അറിയിച്ചു.
English Summary: Balochistan: Nine security officers killed in suicide attack in Pakistan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.