ADVERTISEMENT

കാബുൾ∙ ഗാർഹിക പീഡനത്തെത്തുടർന്നു വിവാഹമോചനം നേടിയ സ്ത്രീകളോടു വീണ്ടും മുൻ ഭർത്താക്കൻമാരുടെ അടുത്തേക്കു തിരികെയെത്താൻ താലിബാൻ ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ സൈനിക സാന്നിധ്യം ഉണ്ടായിരുന്ന സമയത്താണു ക്രൂര പീഡനത്തിന് ഇരയായ സ്ത്രീകൾക്കു വിവാഹമോചനം നൽകിയിരുന്നത്.

ഭർത്താവിന്റെ മർദനത്തിനിരയായി പല്ലുകളെല്ലാം നഷ്ടപ്പെട്ട് എട്ട് കുട്ടികളുമായി ഒളിച്ചു കഴിയുകയായിരുന്ന സ്ത്രീയെ താലിബാൻ തിരികെ മുൻ ഭർത്താവിന്റെ അടുത്തു കൊണ്ടുചെന്നാക്കി. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ വീണ്ടും മർദിക്കാൻ തുടങ്ങിയെന്നും സ്ത്രീ പറഞ്ഞു. മർദനത്തിൽ കൈയുടെയും വിരലുകളുടെയും എല്ലുകൾ പൊട്ടി. വീട്ടിൽ പൂട്ടിയിടുകയാണു പതിവ്. മർദനമേറ്റു പല ദിവസങ്ങളിലും ബോധം പോയി. മക്കളാണു ഭക്ഷണം നൽകിയത്. മുടി വലിച്ചു പറിച്ചു കളഞ്ഞതോടെ തല കഷണ്ടിയായി. ‘ചെകുത്താൻ തിരിച്ചെത്തിയിരിക്കുന്നു’വെന്നും നാൽപ്പതുകാരിയായ സ്ത്രീ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.

ഇത്തരത്തിൽ നിരവധി സ്ത്രീകളുടെ വിവാഹമോചനം താലിബാൻ റദ്ദാക്കി തിരികെ മുൻ ഭർത്താവിന്റെ അടുത്തേക്കു ചെല്ലാൻ ഉത്തരവിട്ടു. പലയിടത്തും സ്ത്രീകളെ മുൻഭർത്താക്കൻ പിടിച്ചുകൊണ്ടുപോകുന്നുണ്ട്. താലിബാൻ അധികാരത്തിലെത്തിയതുമുതൽ അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതം നരകതുല്യമായിരിക്കുകയാണ്. യുഎൻ പഠനപ്രകാരം പത്തിൽ ഒൻപത് സ്ത്രീകളും പങ്കാളിയിൽനിന്നു പീഡനം ഏൽക്കുന്നുണ്ട്.

English Summary: Taliban force divorced Afghan women back to husbands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com