ഇന്റലിജൻസ് ബ്യൂറോയുടെ ശുപാർശ; ഉപേന്ദ്ര ഖുശ്വാഹയ്ക്ക് വൈ പ്ലസ് സുരക്ഷ
Mail This Article
പട്ന ∙ ജനതാദളിൽനിന്നു രാജിവച്ചു രാഷ്ട്രീയ ലോക് ജനതാദൾ (ആർഎൽജെഡി) രൂപീകരിച്ച ഉപേന്ദ്ര ഖുശ്വാഹയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ശുപാർശ അനുസരിച്ചാണ് ഖുശ്വാഹയുടെ സുരക്ഷ കൂട്ടാനുള്ള തീരുമാനം.
ബിഹാറിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി പ്രചാരണ യാത്രയിലാണ് ഖുശ്വാഹ. അടുത്തിടെ ഖുശ്വാഹയുടെ വാഹന വ്യൂഹനത്തിനു നേരെ ആറ ജില്ലയിൽവച്ച് ആക്രമണമുണ്ടായിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനുമെതിരെ രൂക്ഷ വിമർശനങ്ങളുമായാണ് ഖുശ്വാഹയുടെ പ്രചാരണം.
അടുത്തിടെ, ലോക് ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പസ്വാനും വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിക്കും വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
English Summary: Upendra Kushwaha, gets Y+ security cover