95 ശതമാനം തീ അണച്ചു; ന്യൂയോര്‍ക്ക് അഗ്നിരക്ഷാ സേനയുടെ സഹായം തേടി
Mail This Article
×
കൊച്ചി∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ 95 ശതമാനം തീയും അണച്ചുവെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. വിഷയത്തില്‍ ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടിയതായും കലക്ടര്‍ അറിയിച്ചു.
Read also: കോവിഡിനേക്കാൾ ഭീകരമായ ദുരന്തം; ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും: രണ്‍ജി പണിക്കര്‍
തീ അണച്ച സെക്ടര്‍ 6,7 മേഖലകളില്‍ രണ്ടു, മൂന്നു ഏക്കറുകളില്‍ വീണ്ടും തീ പിടിക്കാനുള്ള സാധ്യത കാണുന്നുണ്ട്. അവിടങ്ങളില്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് ഏതൊക്കെ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് വിശദമായി ചര്‍ച്ച നടത്തിയെന്നും കലക്ടര്‍ വ്യക്തമാക്കി.
English Summary: Ernakulam District Collector NSK Umesh on Brahmapuram fire crisis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.