‘ഇത് വേസ്റ്റ് മാനേജ്മെന്റല്ല, മിസ് മാനേജ്മെന്റ്, ഇപ്പോൾ ഗാർബേജ് കൊച്ചി’
Mail This Article
×
കൊച്ചി∙ നഗരത്തിലെ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മേയർക്കോ മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ അറിയില്ലെന്ന് നടി രഞ്ജിനി മനോരമ ന്യൂസിനോട്. മാലിന്യം വേർതിരിച്ച് നൽകിയാലും കൊച്ചി നഗരസഭ ഖര-ജൈവ മാലിന്യങ്ങൾ ഒരുമിച്ചാണ് തള്ളുന്നത്. ഇത് വേസ്റ്റ് മാനേജ്മെന്റല്ല, മിസ് മാനേജ്മെന്റാണ്. ഗ്രീൻ കൊച്ചി, ക്ലീൻ കൊച്ചിയെന്ന മുദ്രാവാക്യം മാറി ഗാർബേജ് കൊച്ചിയായെന്നും രഞ്ജിനി പറഞ്ഞു. ഇതുവരെ ആരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്താണ് പരിഹാരം എന്നും ഇവര്‍ക്കറിയില്ല. ഇന്ന് തീയണയ്ക്കും നാളെ അണയ്ക്കും എന്നു പറഞ്ഞ് ഇപ്പോള്‍ 11 ദിവസമായി. വളരെ ലജ്ജാകരമായ അവസ്ഥയാണെന്നും രഞ്ജിനി പറഞ്ഞു.
English Summary: Actress Renjini on Brahmapuram fire crisis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.