ADVERTISEMENT

മലപ്പുറം∙ സംസ്ഥാന ബജറ്റിൽ വർധിപ്പിച്ച മദ്യത്തിന്റെ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യപൻമാരുടെ പ്രതിഷേധം. മലപ്പുറം നിലമ്പൂർ ചെട്ടിയങ്ങാടിയിലായിരുന്നു പ്രതിഷേധം. 

‘മതത്തിനും രാഷ്ട്രീയത്തിനും ഉപരി, സർവകേരള മദ്യപരെ സംഘടിക്കുവിൻ, നഷ്ടപ്പെടുവാൻ ഇല്ലൊന്നും ദിവസക്കൂലി കാശല്ലാതെ, മദ്യ നികുതി തീവെട്ടിക്കൊള്ള പിൻവലിക്കുക’ എന്ന് എഴുതിയ ബാനറുമായാണ് പ്രതിഷേധ ധർണ നടത്തിയത്. 

മദ്യത്തിന്റെ 25 ശതമാനം നികുതി പിൻവലിക്കുക, കേരളത്തിന്റെ ഒന്നാം നമ്പർ നികുതിദായകരോട് നീതി പുലർത്തുക, അന്യസംസ്ഥാനങ്ങളിൽ നിന്ന് നിത്യോപയോഗ മദ്യത്തിന് പ്രത്യേക പാസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. 

English Summary: Drunkards protest against Liquor Tax Hike 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com