പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു; കാപ്പ കേസ് പ്രതി പിടിയിൽ
Mail This Article
×
കണ്ണൂര്‍∙ വളപട്ടണത്ത് പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു. ഒരു ജീപ്പും ബൈക്കും പൂര്‍ണമായി കത്തി, കാറും സ്കൂട്ടറും ഭാഗികമായി കത്തിനശിച്ചു. കാപ്പ കേസ് പ്രതി ചാണ്ടി ഷമീമാണ് തീ കൊളുത്തിയതെന്നു പൊലീസ് പറഞ്ഞു.
ഇയാളെ കണ്ണൂർ പുഴുതിയിൽനിന്നു പൊലീസ് പിടികൂടി. പിടികൂടുന്നതിനിടെ ഷമീമിന്റെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തിനു പരുക്കേറ്റു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പൊലീസിനെ ആക്രമിച്ചതിന് ഷമീമിന്റെ സഹോദരനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇയാൾ വാഹനത്തിന് തീയിട്ടതെന്ന് പൊലീസ് അറിയിച്ചു.
English Summary: Vehicles in the police station premises burnt
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.