ADVERTISEMENT

കൊച്ചി∙ ബ്രഹ്മപുരം മാലിന്യ പ്രശ്നത്തില്‍ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് കൊച്ചി കോര്‍പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മിണി. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ അട്ടിമറിക്കാനെന്നും അദ്ദേഹം ആരോപിച്ചു.
സോണ്ട ഇൻഫ്രാടെക്കിനായി ടെൻഡർ വ്യവസ്ഥകളിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സോണ്ടയുടെ ഗോഡ്ഫാദർ ആണെന്നും 2019ൽ നെതർലൻഡ്സ് സന്ദർശനത്തിനിടെ മുഖ്യമന്ത്രി സോണ്ടയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

‘‘വിജിലൻസ് അന്വേഷണത്തിന് സർക്കാർ നിർദേശം നൽകിയിരിക്കുന്നത് ഇതു നീട്ടിക്കൊണ്ടുപോയി ആളുകളുടെ ശ്രദ്ധയിൽനിന്ന് മാറ്റാനുള്ള ശ്രമമാണ്. ഇതുവഴി യഥാർഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമം. അങ്ങനെ വന്നാൽ കോടതിയെ സമീപിക്കും. ഒരുവശത്ത് കോടതി നേരിട്ട് അന്വേഷണം നടത്തുകയും അതിനായി അമിക്കസ് ക്യൂറി അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന വേളയിൽ സമാന്തരമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’’ – ടോണി ചമ്മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

English Summary: Brahmapuram inquiry should be supervised by High Court, says Tony Chammany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com