ADVERTISEMENT

ഇറ്റാനഗര്‍∙ അരുണാചൽപ്രദേശിൽ തകർന്ന സൈനിക ഹെലികോപ്റ്ററിലെ രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ച് സൈന്യം. ലഫ്. കേണല്‍ വി.വി.ബി.റെഡ്ഡി, മേജർ എ. ജയന്ത് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് മൻഡാല മലനിരകൾക്കു സമീപം സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. 

cheetah-12
ഹെലികോപ്റ്റർ തകർന്ന നിലയിൽ (Photo: Twitter/@capt_ivane)

അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിലെ സാംഗെ ഗ്രാമത്തിൽ നിന്ന് അസമിലെ സോനിത്പൂർ ജില്ലയിലെ മിസമാരിയിലേക്ക് പോയ ഹെലികോപ്റ്ററാണ് തകർന്നു വീണത്. രാവിലെ ഒൻപതിന് പുറപ്പെട്ട കോപ്റ്ററുമായി എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ബന്ധം  9.15ഓടെ ബന്ധം വിച്‌ഛേദിക്കപ്പെട്ടു. തുടർന്ന് മന്‍ഡാല മലനിരകളിൽ ഹെലികോപ്റ്റർ തകർന്നതായി സ്ഥിരീകരിക്കുകയായിരുന്നു. 

ഇന്ത്യൻ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) സംയുക്തമായി നടത്തിയ തിരച്ചിലിൽ മന്‍ഡാലയുടെ കിഴക്കൻ ഗ്രാമമായ ബംഗ്ലാജാപ്പിന് സമീപം വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ടെത്തി. എന്നാൽ പൈലറ്റിനെയും സഹപൈലറ്റിനെയും കാണാതായതോടെ ഇവർക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു.

English Summary: 2 Pilots Killed As Army Helicopter Crashes In Arunachal, Wreckage Found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com