ആ ‘കമ്യൂണിസ്റ്റ് ടാഗ്’ ഇനി ഞങ്ങൾക്കു വേണ്ട; ചവറയിൽ പിണറായി പറ്റിച്ചു; ഇടത് ഐക്യം കടലാസ് പുലി: ജി.ദേവരാജൻ
Mail This Article
ഇന്ത്യയിലെ ഇടതുപക്ഷ ഐക്യത്തിന്റെ ഭാഗമായ നാല് ഇടതു പാർട്ടികളിൽ ഒന്നിനെ നയിക്കുന്നത് ഒരു മലയാളിയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് കൊല്ലം സ്വദേശിയായ ജി.ദേവരാജൻ. ഹൈദരാബാദിൽ കഴിഞ്ഞ മാസം നടന്ന പാർട്ടിയുടെ പത്തൊമ്പതാം പാർട്ടി കോൺഗ്രസിലാണ് ദേവരാജൻ പാർട്ടിയുടെ അമരത്തേക്കു വന്നത്. ഫോർവേഡ് ബ്ലോക്കിനെ കേരളത്തിനു പരിചിതമാക്കിയതും ദേശീയ സെക്രട്ടറി എന്ന നിലയിൽ ദേവരാജന്റെ സാന്നിധ്യവും പ്രവർത്തനങ്ങളുംതന്നെയാണ്. വർഷങ്ങളായി കേരളത്തിലും ഇന്ത്യ ആകെയും പാർട്ടിക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ദേവരാജൻ ദേശീയ തലത്തിലെ ഇടതു വേദികളിൽ ഇതിനകംതന്നെ ശ്രദ്ധേയ സാന്നിധ്യവുമാണ്. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഭാഗമായിരിക്കുമ്പോൾതന്നെ കേരളത്തിൽ കോൺഗ്രസിനൊപ്പം യുഡിഎഫിലാണ് ഫോർവേഡ് ബ്ലോക്ക്. ദേശീയതലത്തിൽ ശക്തമായ ഒരു പ്രതിപക്ഷ ചേരി വളർന്നു വരുമോ എന്ന ചോദ്യം ഉയരുന്ന ഈ വേളയിൽ ഇന്ത്യൻ രാഷ്ട്രീയത്തെ അടുത്തുനിന്നു വീക്ഷിക്കുന്ന ദേവരാജന് അതേക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാനുണ്ട്. ഒപ്പം കേരളത്തിലും ഇന്ത്യയിലും പാർട്ടി നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ജി.ദേവരാജ്‍ ക്രോസ് ഫയറിൽ സംസാരിക്കുന്നു.