‘ലൈംഗിക ബന്ധത്തിനിടെ ദൃശ്യങ്ങൾ പകർത്തി’: ലിവ് ഇൻ പാർട്ണർ ബലാത്സംഗം ചെയ്തെന്ന് യുവതി
Mail This Article
ഗുരുഗ്രാം ∙ മുൻപ് പങ്കാളിയായിരുന്ന വ്യക്തി പലതവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ഡൽഹിയിൽ നിന്നുള്ള ഇരുപത്താറുകാരി രംഗത്ത്. തന്റെ അനുമതി കൂടാതെ സ്വകാര്യ ചിത്രങ്ങളും വിഡിയോയും ചിത്രീകരിക്കുകയും, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി ആരോപിച്ചു. തന്റെ സർട്ടിഫിക്കറ്റുകൾ കൈവശപ്പെടുത്തിയ പങ്കാളി, അത് തിരികെ നൽകുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വഴക്കിട്ടതിനെ തുടർന്ന് തന്റെ സ്വകാര്യ ചിത്രങ്ങൾ പങ്കാളിയായിരുന്ന യുവാവ് മാതാപിതാക്കൾക്ക് അയച്ചതോടെയാണ് യുവതി പരാതിയുമായി പൊലീസിനു മുന്നിലെത്തിയത്. 2022 മേയ് മാസത്തിൽ പരിചയപ്പെട്ട അമൂൽ ഠാക്കൂർ എന്ന യുവാവുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു താനെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പിന്നീട് ഇയാളുമായി പിരിഞ്ഞ യുവതി, വീട്ടിലേക്കു മടങ്ങി. ഇതിനെ തുടർന്നായിരുന്നു ഭീഷണി.
‘‘എന്നെ വിവാഹം ചെയ്യുമെന്ന് വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിനിടെ അയാൾ സ്വകാര്യ ചിത്രങ്ങളും വിഡിയോയും മൊബൈലിൽ ചിത്രീകരിച്ചു. പിന്നീട് ഞാൻ വീട്ടിലേക്കു മടങ്ങിയപ്പോൾ, തിരികെ വരാൻ ആവശ്യപ്പെട്ട് അയാൾ എന്നെ ഭീഷണിപ്പെടുത്തി. ഈ ആവശ്യം ഞാൻ നിരസിച്ചപ്പോൾ എന്റെ സ്വകാര്യ ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു. അതുവച്ച് അവരെയും ഭീഷണിപ്പെടുത്തി. എന്നെ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ട്’ – യുവതിയുടെ പരാതിയിൽ പറയുന്നു.
English Summary: Woman, 26, accuses live-in partner of rape, shooting private video