ADVERTISEMENT

പട്ന ∙ ബിഹാറിലെ പട്ന റെയിൽവേ സ്റ്റേഷനിലെ ടിവി സ്ക്രീനിൽ അശ്ലീല വിഡിയോ പ്രദർശനമുണ്ടായതിന്റെ ‘ക്രെഡിറ്റ്’ എടുക്കാനൊരുങ്ങി പോൺസ്റ്റാർ. സ്വന്തം ചിത്രം ട്വീറ്റ് ചെയ്ത് പോൺസ്റ്റാർ കെന്ദ്ര ലസ്റ്റ് ആണ് രംഗത്തെത്തിയത്. പട്നയിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു വിവാദ വിഡിയോ പ്രദർശനം.

ഇന്ത്യ എന്നെഴുതി സ്റ്റിക്കർ ചേർത്ത ട്വീറ്റിൽ ബിഹാർ റെയിൽവേ സ്റ്റേഷൻ എന്ന ഹാഷ്‍ടാഗും സ്വന്തം ചിത്രവും കെന്ദ്ര ലസ്റ്റ് ഉൾപ്പെടുത്തിയിരുന്നു. ‘അത് താങ്കളുടെ വിഡിയോ ആണോ? നിങ്ങൾക്ക് അതറിയുമോ’ എന്ന് അർമൻ എന്നയാൾ ഇതിനു കമന്റിട്ടു. ‘ഞാനാണെന്നു പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ചിരിയോടെ കെന്ദ്രയുടെ പ്രതികരണം. ട്വീറ്റ് വൈറലായതിനു പിന്നാലെ ഇന്ത്യയിൽനിന്നുള്ളവരുടെ കമന്റുകളും പ്രൊഫൈലിൽ കെന്ദ്ര പങ്കുവച്ചിട്ടുണ്ട്.

സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ നോക്കിനിൽക്കെയാണ് പത്താം നമ്പർ പ്ലാറ്റ്ഫോമിലെ ടിവിയിൽ മൂന്നു മിനിറ്റോളം അശ്ലീല വിഡിയോ പ്രദർശിപ്പിച്ചത്. യാത്രക്കാർ ഉടൻ സംഭവം ഫോണിൽ റെക്കോർഡ് ചെയ്യുകയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും റെയിൽവേ മന്ത്രാലയത്തെയും ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാൻ കരാറെടുത്ത ദത്ത കമ്യൂണിക്കേഷൻ എന്ന ഏജന്‍സിക്കെതിരെ ആർപിഎഫ് കേസെടുത്തു.

English Summary: Hope Patna railway station porn clip was mine, tweets porn star Kendra Lust on viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com