ADVERTISEMENT

പട്ന∙ ജനതാദൾ (യു) ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു കെ.സി.ത്യാഗി സ്വയം ഒഴിഞ്ഞതാണെന്നു പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ പത്തിനു ചേർന്ന പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ സംഘടനാ ചുമതലയിൽ നിന്നൊഴിവാക്കാൻ കെ.സി.ത്യാഗി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അഭ്യർഥിച്ചിരുന്നതായി ജെഡിയു ജനറൽ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാൻ അറിയിച്ചു. നിതീഷ് കുമാറിനൊപ്പം പാർട്ടിയുടെ കരുത്തായി കെ.സി.ത്യാഗി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി അധ്യക്ഷൻ ലലൻ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കെ.സി.ത്യാഗിയെ പുതിയ ഭാരവാഹി നിരയിൽ നിന്നൊഴിവാക്കിയതാണെന്ന വാർത്തകളെ തുടർന്നാണ് പാർട്ടിയുടെ വിശദീകരണം. തന്നെ സംഘടനാ ചുമതലയിൽ നിന്നൊഴിവാക്കാൻ നിതീഷ് കുമാറിനോട് അഭ്യർഥിച്ചിരുന്നതായി കെ.സി.ത്യാഗിയും വ്യക്തമാക്കി. പ്രതിപക്ഷ ഐക്യത്തിനായുള്ള പ്രവർത്തനങ്ങളിൽ നിതീഷ് കുമാറിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ.സി.ത്യാഗി വഹിച്ചിരുന്ന ദേശീയ ജനറൽ സെക്രട്ടറി, വക്താവ് സ്ഥാനങ്ങളിലേക്ക് രാജീവ് രഞ്ജനെ പാർട്ടി അധ്യക്ഷൻ ലലൻ സിങ് കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ജെഡിയു ദേശീയ ഉപാധ്യക്ഷനായി മംഗാനി ലാലൻ മണ്ഡലിനെയും നിയമിച്ചു. 

English Summary: KC Tyagi relieved of organisational responsibilities upon his repeated requests: JD(U)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com