‘ശ്രീകൃഷ്ണ വിശ്വരൂപ സ്വപ്ന ദർശനമുണ്ടായി’: വിഡിയോ പങ്കുവച്ച് തേജ് പ്രതാപ്
Mail This Article
പട്ന ∙ ശ്രീകൃഷ്ണ വിശ്വരൂപ സ്വപ്ന ദർശന അവകാശവാദവുമായി ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ്. സ്വപ്നത്തിന്റെ പ്രതീകാത്മക വിഡിയോ ഷൂട്ട് ചെയ്ത് ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മഹാഭാരത പരമ്പരയിലെ ദൃശ്യങ്ങളാണ് വിഡിയോയ്ക്കായി തേജ് പ്രതാപ് ഉപയോഗിച്ചിട്ടുള്ളത്. തേജ് പ്രതാപിന്റെ ഉറക്ക സീനും വിശ്വരൂപ സീനും മിക്സ് ചെയ്താണു വിഡിയോ.
Read also: ‘ശിക്ഷ മരവിപ്പിച്ചതുകൊണ്ട് അയോഗ്യത ഇല്ലാതാകുന്നില്ല; രാഹുൽ ഗാന്ധി എംപി അയോഗ്യൻ’
സ്വപ്ന ദർശനമുണ്ടായ അർധരാത്രി തന്നെ തേജ് പ്രതാപ് വിഡിയോ പുറത്തു വിട്ടു. ഉപമുഖ്യമന്ത്രിയായ സഹോദരൻ തേജസ്വി യാദവിനെ അർജുനനെന്നും തന്നെ ശ്രീകൃഷ്ണനെന്നുമാണ് തേജ് പ്രതാപ് സാധാരണ വിശേഷിപ്പിക്കാറുള്ളത്.
അടുത്തിടെ, അന്തരിച്ച സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനെ സ്വപ്നം കണ്ട കഥയും തേജ് പ്രതാപ് പങ്കുവച്ചിരുന്നു. സ്വപ്നത്തിലെത്തിയ മുലായം സിങ് തന്നെ ആലിംഗനം ചെയ്ത് അനുഗ്രഹിച്ചുവെന്നായിരുന്നു തേജ് പ്രതാപ് വെളിപ്പെടുത്തിയത്. അന്തരിച്ച മുലായം സിങ്ങിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പാത പിന്തുടരാനും തേജ് പ്രതാപ് തീരുമാനിച്ചു.
സ്വപ്നത്തിനു ശേഷം മുലായം സിങ്ങിന്റെ സമാജ്‌വാദി പാർട്ടി ചിഹ്നമായ സൈക്കിളിനോടും തേജ് പ്രതാപിന് ഇഷ്ടമേറി. ഇപ്പോൾ മന്ത്രിമന്ദിരത്തിൽ നിന്നു സെക്രട്ടേറിയേറ്റിലേക്കുള്ള യാത്ര പതിവായി സൈക്കിളിലാണ്.
English Summary: RJD leader Tej Pratap shares live video of his Krishna's Vishwaroop dream