കാപികോ റിസോർട്ട്: കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു; സര്‍ക്കാരിന് ആശ്വാസം
Mail This Article
×
തിരുവനന്തപുരം ∙ കാപികോ റിസോര്‍ട്ട് പൊളിക്കുന്നതു വൈകിയതിനെ തുടര്‍ന്ന് എടുത്ത കോടതിയലക്ഷ്യ കേസിലെ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. റിസോര്‍ട്ട് പൊളിക്കല്‍ അവസാന ഘട്ടത്തിലാണെന്നത് പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍, റിസോര്‍ട്ട് പൂര്‍ണമായും പൊളിച്ചു നീക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറിക്ക് കോടതി മുന്നറിയിപ്പ് നല്‍കിരുന്നു. റിസോര്‍ട്ടിലെ 54 കോട്ടേജുകളും പൊളിച്ചതായും പ്രധാന കെട്ടിടം മാത്രമാണ് ബാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
English Summary: Kapico Resort Demolition - Updation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.