ADVERTISEMENT

ന്യൂഡൽഹി ∙ പ്രശസ്ത കലാകാരനും കൊച്ചി ബിനാലെയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയുമായ വിവാൻ സുന്ദരം (79) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഈ മാസം ആദ്യമാണ് വിവാൻ  സുന്ദരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ചിത്രകല, ശിൽപ നിർമാണം, പ്രിന്റുകൾ, ഫൊട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വിഡിയോ ആർട്ട് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ കഴിവു തെളിയിച്ച കലാകാരനാണ് വിവാൻ സുന്ദരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളിലും എക്സിബിഷനുകളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചരിത്ര കലാകാരിയും ക്യുറേറ്ററുമായ ഗീതാ കപൂറാണ് ഭാര്യ.

ഡൂൺ സ്കൂളിൽനിന്ന് ബിരുദം പൂർത്തിയാക്കിയശേഷം ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ്, ബറോഡയിലെ മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽ പരിശീലനം നേടി. കസ്സൂലി ആർട് സെന്റർ, ജേണൽ ഓഫ് ആർട്സ് ആൻഡ് ഐഡിയാസ്, സഫ്ദാർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകാംഗമാണ്. ഷെർ–ഗിൽ സുന്ദരം ആർട്സ് ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റി കൂടിയാണ്.

English Summary: Artist Vivan Sundaram Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com