ADVERTISEMENT

കണ്ണൂർ ∙ കരിപ്പൂരില്‍ സ്വര്‍ണവുമായെത്തിയ മൂന്നുപേരെ തട്ടികൊണ്ടുപോകാനെത്തിയവര്‍ പിടിയില്‍. ഏലംകുളം സ്വദേശികളായ കല്ലുവെട്ടുകുഴിയിൽ സുഹൈൽ, ചേലാട്ടുതൊടി അൻവർ അലി, ചേലാട്ടുതൊടി മുഹമ്മദ് ജാവിർ, പെരിങ്ങാട്ട് അമൽകുമാർ, ഒറ്റപ്പാലം സ്വദേശിയായ മാടായി മുഹമ്മദ് അലി, മണ്ണാർക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. വിവരം ചോര്‍ത്തിനല്‍കിയ സ്വര്‍ണക്കടത്തുകാരനെയും പൊലീസ് പിടികൂടി. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മൂന്ന് കാരിയർമാരിൽ ഒരാളുടെ അറിവോടെയാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതിയിട്ടത്. മൂന്നു കിലോയിലധികം സ്വർണമാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. എന്നാൽ പദ്ധതി പാളുകയും തട്ടിക്കൊണ്ടുപോകാനെത്തിയ ആറംഗ സംഘത്തെ പൊലീസ് പിടികൂടുകയുമായിരുന്നു. കാരിയർമാരും കസ്റ്റംസ് പിടിയിലായി. 

English Summary: Karipur gold case, arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com