ഇൻഡോറിൽ ക്ഷേത്രത്തിലെ പുരാതനമായ കിണറിന്റെ മേൽത്തട്ട് ഇടിഞ്ഞു; മരണം 36 ആയി
Mail This Article
ഇൻഡോർ (മധ്യപ്രദേശ്)∙ ശ്രീ ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലെ പുരാതനമായ വലിയ കിണറിന്റെ മേൽത്തട്ട് തകർന്നുവീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. മരിച്ചവരിൽ ഏറെയും ഒരേ കുടുംബത്തിൽപ്പെട്ടവരാണ്. വ്യാഴാഴ്ച രാവിലെ രാമനവമി ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.
രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് പുരാതനമായ കിണറിന്റെ മേൽക്കൂരയിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിരുന്നെന്നും ഭാരം താങ്ങാനാവാതെ തകർന്നു വീഴുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതുവരെ 50 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഇൻഡോർ കലക്ടർ ഇല്ലിയ രാജ. ടി. അറിയിച്ചു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും ദുഃഖം രേഖപ്പെടുത്തി.
English Summary: Roof of Well Collapses at temple in Indore