ADVERTISEMENT

അഹമ്മദാബാദ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ ഗുജറാത്തിൽ എട്ടുപേർ പിടിയിൽ. ഗുജറാത്തിലെ അഹമ്മദാബാദിൽ സർക്കാർ വസ്തുവകകളിലും പൊതു സ്ഥലങ്ങളിലും മോദിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റർ പതിച്ചുവെന്നാണ് കേസ്.

‘മോദി ഹഠാവോ ദേശ് ബച്ചാവോ’ (മോദിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ) എന്നും മറ്റുമുള്ള പോസ്റ്റർ ആണ് ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ രാജ്യവ്യാപകമായി ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രതിഷേധം ആരംഭിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

അറസ്റ്റ് ചെയ്യപ്പെട്ടവർ പാർട്ടി പ്രവർത്തകരാണെന്ന് ഗുജറാത്ത് എഎപി നേതാവ് ഇസുദാൻ ഗഡ്‌വി സ്ഥിരീകരിച്ചു. എഎപിയുടെ പ്രവർത്തനങ്ങളെ ബിജെപി ഭയക്കുന്നുവെന്നതിന്റെ സൂചനയാണ് അറസ്റ്റ്. ഇത്തരം നടപടികൾ സ്വേച്ഛാധിപത്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Ahmedabad: 8 Arrested For Putting Up 'Objectionable' Posters Against PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com