ADVERTISEMENT

കോഴിക്കോട് ∙ നഗരത്തിലെ ആനി ഹാള്‍ റോഡിലെ ജയലക്ഷ്മി വസ്ത്രശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച മേയര്‍ ബീന ഫിലിപ്പ് ആരോപിച്ചു. കെട്ടിടത്തിനു അകത്തേക്കു കയറാന്‍ കഴിയാതിരുന്നത് തീയണയ്ക്കുന്നത് വൈകാന്‍ കാരണമായെന്ന് കോഴിക്കോട് ജില്ലാ ഫയര്‍ ഓഫിസര്‍ അഷ്റഫ് അലി പറഞ്ഞു.

തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന മേയറുടെ ആരോപണം ജീവനക്കാര്‍ തള്ളി. കട അടച്ചശേഷം ആരും അകത്തില്ലെന്ന് ഉറപ്പു വരുത്തിയതാണെന്ന് മാനേജര്‍ ജയകൃഷ്ണന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. മേയര്‍ ദുരൂഹത ആരോപിച്ചതിന്‍റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Massive fire at a textile shop in Kozhikode, two cars gutted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com