ADVERTISEMENT

സുൽത്താൻപുർ ∙ കഴുതപ്പാല്‍ ഉപയോഗിച്ച് നിർമിക്കുന്ന സോപ്പുകള്‍ എക്കാലവും സ്ത്രീകളുടെ സൗന്ദര്യം നിലനിര്‍ത്തുമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേക ഗാന്ധി. ക്ലിയോപാട്ര രാജ്ഞി കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്നും അവർ പറഞ്ഞു. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന മനേക ഗാന്ധിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

‘‘പ്രശസ്ത രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിലാണു കുളിച്ചിരുന്നത്. കഴുതപ്പാല്‍ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പിനു നിലവില്‍ 500 രൂപയാണ് ഡല്‍ഹിയിലെ വില. എന്തുകൊണ്ടാണ് ആട്ടിന്‍പാലും കഴുതപ്പാലും ചേര്‍ത്ത് സോപ്പുണ്ടാക്കാത്തത്? കഴുതകളെ കണ്ടിട്ട് എത്ര നാളായി. അവയുടെ എണ്ണം കുറയുകയാണ്. അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിർത്തി. കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധിച്ച ഒരു സമൂഹം ലഡാക്കിലുണ്ട്. അവർ കഴുതകളുടെ പാലുപയോഗിച്ച് സോപ്പുണ്ടാക്കാന്‍ തുടങ്ങി. കഴുതപ്പാലുകൊണ്ടുള്ള സോപ്പുകൾ സ്ത്രീശരീരത്തെ എന്നും സുന്ദരമായി നിലനിർത്തും’’– ഉത്തർപ്രദേശിലെ സുൽത്താൻപുരിലെ പരിപാടിയിൽ മനേക ഗാന്ധി പറഞ്ഞു.

‘‘നാട്ടിൽ മരങ്ങളുടെ എണ്ണം കുറയുന്നതിനാൽ തടിക്ക് വില കൂടുകയാണ്. അതിനാൽ ശവം ദഹിപ്പിക്കുന്നതിനുള്ള ചെലവും കൂടിയിട്ടുണ്ട്. മരത്തടിക്ക് 15,000–20,000 രൂപ വരെയാണു വില. ഇതിനു പകരം ചാണകത്തിൽ സുഗന്ധ വസ്തുക്കൾ ചേർത്ത് ശവദാഹത്തിന് ഉപയോഗിക്കണം. സംസ്കാര ചടങ്ങുകളുടെ ചെലവ് അപ്പോൾ 1500–2000 രൂപയിൽ ഒതുങ്ങും. ചാണകം വിറ്റ് ലക്ഷങ്ങൾ‌ സമ്പാദിക്കാനാകും. മൃഗങ്ങളിൽനിന്നു ജനം പണം സമ്പാദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. നാളിതുവരെ ആരും ആടിനെയും പശുവിനെയും വളർത്തി സമ്പന്നരായിട്ടില്ല’’– മനേക ഗാന്ധി വിശദീകരിച്ചു.

English Summary: Maneka Gandhi Says Soap Made Of Donkey's Milk Makes Women Beautiful: "Cleopatra Used To Bathe In It"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com