പെസഹ വ്യാഴാഴ്ച സഭ സമ്മേളിക്കുന്നത് ഒഴിവാക്കണമെന്ന് ബെന്നി ബഹനാൻ; സ്പീക്കർക്ക് കത്ത് നൽകി
Mail This Article
ന്യൂഡൽഹി ∙ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വിശുദ്ധവാരമായി കൊണ്ടാടുന്ന ഈ ആഴ്ചയിൽ, പെസഹാ വ്യാഴാഴ്ച സഭ സമ്മേളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസം സഭ സമ്മേളിക്കുന്നത് ഉചിതമല്ലെന്നും നടപടി സ്വീകരിക്കണമെന്നും ബെന്നി ബഹനാൻ കത്തിൽ ആവശ്യപ്പെട്ടു.
ഫെസ്റ്റിവൽ സീസണിലെ ടിക്കറ്റ് നിരക്ക് വർധന സാധാരണക്കാരുടെ യാത്രയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി. ഫെസ്റ്റിവൽ സീസൺ മുന്നിൽകണ്ട് അമിത തുക ഈടാക്കുന്ന എയർലൈൻസുകളെ നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു സഭാ നടപടികൾ നിർത്തിവച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി.
English Summary: Parliament announces leave on Maundy Thursday requests Benny Behanan MP