ADVERTISEMENT

ന്യൂഡൽഹി∙ പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരും കള്ളപ്പണക്കാരുമാണ് സിബിഐ പോലുള്ള ഏജന്‍സികളെക്കുറിച്ച് കള്ളപ്രചാരണം നടത്തുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. സിബിഐയുടെ അറുപതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിലൊന്നാണ് സിബിഐ. അഴിമതി തുടച്ചു നീക്കുകയെന്നതാണ് സിബിഐയുടെ മുഖ്യ ഉത്തരവാദിത്തം. മുന്‍ സര്‍ക്കാരുകള്‍ അഴിമതിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കില്‍, അഴിമതിക്കെതിരെ പോരാടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി തന്‍റെ സര്‍ക്കാരിനുണ്ടെന്ന് മോദി വ്യക്തമാക്കി.

‘‘അഴിമതി ചെറിയൊരു കുറ്റകൃത്യമല്ല, അതു പാവപ്പെട്ടവരുടെ അവകാശങ്ങളെ കവർന്നെടുക്കലാണ്. അതുവഴി അനവധി ക്രിമിനലുകൾക്ക് ജന്മം നൽകുകയും ചെയ്യും. കള്ളപ്പണത്തിനും ബെനാമി വസ്തുവകകൾക്കുമെതിരെ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. അഴിമതി മാത്രമല്ല, അഴിമതിയുടെ കാരണങ്ങൾക്കെതിരെയും കൂടിയാണ് നമ്മൾ പോരാടുന്നത്. വികസിത ഇന്ത്യയെ നിർമിക്കണമെങ്കിൽ പ്രഫഷനലും കാര്യക്ഷമവുമായ സ്ഥാപനങ്ങൾ ഉണ്ടാകണം. സിബിഐക്ക് അതുകൊണ്ടുതന്നെ വലിയ ഉത്തരവാദിത്തമുണ്ട്.’ – മോദി പറഞ്ഞു.

Read also: രേഖാചിത്രത്തിലെ വ്യക്തിയോട് സാമ്യമുള്ള ആൾ ചികിത്സ തേടി; കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധന

‘‘ഇന്നുപോലും ഒരു കേസ് തെളിയിക്കപ്പെട്ടില്ലെങ്കിൽ അതു സിബിഐക്ക് കൈമാറണമെന്ന് ആവശ്യമുയരുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ വഴി അത്തരമൊരു വിിശ്വാസമാണ് സിബിഐ ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. അഴിമതിയുണ്ടാകുമ്പോൾ യുവാക്കൾക്ക് തുല്യ അവസരങ്ങൾ ലഭിക്കില്ല. മെറിറ്റിന്റെ ഏറ്റവും വലിയ ശത്രു അഴിമതിയാണ്. സ്വജനപക്ഷപാതത്തെ അതു പ്രോത്സാഹിപ്പിക്കുന്നു. ഇവ വർധിക്കുമ്പോൾ രാജ്യത്തിന്റെ ശക്തിയെ ബാധിക്കും. അതു വികസനത്തെയും’’ – മോദി കൂട്ടിച്ചേർത്തു.

English Summary: CBI's responsibility is to free the country from Corruption: PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com