ADVERTISEMENT

മുംബൈ ∙ കോഴിക്കോട് ട്രെയിനിനുള്ളിൽ തീവച്ച സംഭവത്തിൽ പിടിയിലായ ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ്. മൊബൈല്‍ ഫോണ്‍, എടിഎം കാർഡ്, ആധാര്‍, പാന്‍ കാര്‍ഡുകൾ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചികിത്സ തേടിയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാറുഖിനെ പിടികൂടിയത്. തുടര്‍ അന്വേഷണത്തിനായി കേരള എടിഎസിന് കൈമാറിയെന്നും മഹാരാഷ്ട്ര എടിഎസ് അറിയിച്ചു. 

വധശ്രമം, പരുക്കേല്‍പ്പിക്കല്‍, സ്ഫോടകവസ്തു ഉപയോഗം, റെയില്‍വേ നിയമത്തിലെ 151ാം വകുപ്പ് എന്നിവയാണ് ഷാറുഖിനെതിരെ ചുമത്തിയത്. അറസ്റ്റിലായത് ഷാറുഖ് തന്നെയെന്ന് മാതാപിതാക്കൾ സ്ഥിരീകരിച്ചു. കേരള എടിഎസും ഡൽഹി പൊലീസും  പ്രതിയുടെ ഷഹീൻബാഗിലുള്ള വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. പ്രതിയുടെ ബുക്ക്, ഡയറി, ഫോൺ എന്നിവ പിടിച്ചെടുത്തു. പ്രതിക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നത് ഡൽഹി പൊലീസ് അന്വേഷിച്ചുവരികയാണ്.

ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ആലപ്പുഴയിൽനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്സിക്യുട്ടിവ് എക്സ്പ്രസിനുള്ളിൽ അക്രമി തീയിട്ടത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടിയ മൂന്നു പേർ മരിച്ചു. ട്രെയിൻ ഉടൻതന്നെ ചങ്ങല വലിച്ചു നിർത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ എട്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയായിരുന്നു.

English Summary: Kozhikode train fire: Shahrukh saifi admits to have committed the crime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com