‘ആരോപണം പിൻവലിച്ച് മാപ്പുപറയണം’: ടോണി ചമ്മണിക്കെതിരെ മാനനഷ്ടക്കേസുമായി സോണ്ട ഇൻഫ്രാടെക്ക്
Mail This Article
കൊച്ചി∙ കൊച്ചി മുൻ മേയർ ടോണി ചമ്മണിക്കെതിരെ മാനനഷ്ടക്കേസുമായി സോണ്ട ഇൻഫ്രാടെക്ക്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ചു. മാധ്യമങ്ങളിലൂടെ നടത്തിയ അപവാദപ്രചാരണവും ആരോപണവും പിൻവലിച്ച് മാപ്പുപറയണമെന്നാണ് ആവശ്യം. അതേസമയം, സോണ്ടയെക്കുറിച്ച് വസ്തുതകൾ മാത്രമാണ് പറഞ്ഞതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ടോണി ചമ്മണി പ്രതികരിച്ചു.
ബ്രഹ്മപുരത്തെ ബയോ മൈനിങ് കരാർ കമ്പനിയായ സോണ്ട ഇൻഫ്രാടെക്കിന്റെ എംഡി രാജ്കുമാർ ചെല്ലപ്പൻ ഇടനിലക്കാരൻ വഴി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നു ടോണി ചമ്മണി നേരത്തേ വെളിപ്പെടുത്തിയിരുന്നു. കരാർ ലഭിക്കും മുൻപു 2019 മേയ് 8 മുതൽ 12 വരെ നെതർലൻഡ്സ് സന്ദർശനത്തിനിടെ സോണ്ട പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English Summary: Zonta Infratech's Defamation Case against Tony Chammany