ഓടുന്ന കാറിന് മുകളിലേക്ക് മാൻ ചാടി; ഗ്ലാസ് തകർന്ന് യാത്രക്കാർക്ക് പരുക്ക്
Mail This Article
×
മുത്തങ്ങ ∙ വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിനു മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാർക്ക് പരുക്കേറ്റു. മാന്‍ സംഭവ സ്ഥലത്തുതന്നെ ചത്തു. മൈസൂര്‍ ഭാഗത്തുനിന്നു വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. ദേശീയപാത 766ൽ തകരപാടിക്കു സമീപമാണ് അപകടമുണ്ടായത്. മൃഗങ്ങൾ സ്ഥിരമായി റോഡ് മുറിച്ചു കടക്കുന്ന മേഖലയാണിത്. വനംവകുപ്പും ഗതാഗത വകുപ്പും ഒരുമിച്ച് സംഭവം അന്വേഷിക്കും.
English Summary: Deer Jumps over moving car, Wayanad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.