ADVERTISEMENT

കണ്ണൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. എം.വി.ഗോവിന്ദനെയോ മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന കെട്ടിച്ചമച്ചതാണെന്നും വിജേഷ് പറഞ്ഞു.

ഗോവിന്ദനെതിരെ സ്വപ്ന നടത്തിയ ആരോപണത്തിൽ ഗൂഢാലോചന ചൂണ്ടിക്കാട്ടി സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് പൊലീസിൽ നൽകിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം കണ്ണൂരിൽവച്ച് വിജേഷ് പിള്ളയെ നാലു മണിക്കൂറോളം ചോദ്യം ചെയ്തത്. ബിസിനസ് ആവശ്യത്തിന് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി വിജേഷ് അന്വേഷണ സംഘത്തോടു വ്യക്തമാക്കി. 

‘‘ബിസിനസ് ആവശ്യത്തിനായി സ്വപ്നയെ കണ്ടിട്ടുണ്ടായിരുന്നു. അവരോട് സംസാരിച്ചിരുന്നു. അവരത് വളച്ചൊടിച്ച് വേറെ രീതിയിലാക്കി. അതിൽ എനിക്ക് എന്തു ചെയ്യാൻ പറ്റും. എനിക്ക് ഇവരുമായൊന്നും ഒരു ബന്ധവുമില്ല. ഇവരെയൊക്കെ അറിയുമോ എന്നു ചോദിച്ചാൽ നാട്ടിലുള്ള ആളുകളെയൊക്കെ നമ്മൾ അറിയുമല്ലോ’’– വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. 

കേസിൽ സ്വപ്ന സുരേഷിനും അന്വേഷണ സംഘം നോട്ടിസ് നൽകിയിട്ടുണ്ട്. എം.വി.ഗോവിന്ദൻ നിയോഗിച്ച പ്രകാരം വിജേഷ് പിള്ള തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഇതിനെതിരെ സ്വപ്നയ്ക്കും വിജേഷ് പിള്ള‌യ്‌ക്കുമെതിരെ എം.വി.ഗോവിന്ദൻ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആരോപണം പിൻവലിച്ച്‌ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്.

English Summary: Special team questioned Vijesh Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com