സുഖോയ്-30 യുദ്ധവിമാനത്തിൽ ആദ്യമായി പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു– ചിത്രങ്ങൾ
Mail This Article
ഗുവാഹത്തി∙ സുഖോയ്–30 യുദ്ധവിമാനത്തിൽ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ശനിയാഴ്ച അസമിലെ തെസ്പുർ എയർഫോഴ്സ് സ്റ്റേഷനിൽ എത്തിയാണ് രാഷ്ട്രപതി തന്റെ കന്നി യുദ്ധവിമാന യാത്ര നടത്തിയത്.
ഗ്രൂപ്പ് ക്യാപ്റ്റൻ നവീൻ കുമാർ തിവാരിയാണ് വിമാനം പറത്തിയത്.
റഷ്യ വികസിപ്പിച്ച സുഖോയ് യുദ്ധവിമാനം, ഇന്ത്യയിൽ എച്ച്എഎലാണ് നിർമിച്ചത്.
ഇരട്ട സീറ്റുള്ള മൾട്ടിറോൾ ഫൈറ്റർ ജെറ്റായ സുഖോയ്-30 എംകെഐയിലാണ് രാഷ്ട്രപതി സഞ്ചരിച്ചത്. വ്യോമസേനയുടെ ഒലിവ്-പച്ച നിറത്തിലുള്ള ആന്റി ഗ്രാവിറ്റി സ്യൂട്ടിലായിരുന്നു രാഷ്ട്രപതിയുടെ യാത്ര.
ഇതിനുശേഷം തെസ്പുർ എയർഫോഴ്സ് സ്‌റ്റേഷൻ കമാൻഡർക്കും ജീവനക്കാർക്കുമൊപ്പം രാഷ്ട്രപതിയുടെ ഫോട്ടോ സെഷനുമുണ്ടായിരുന്നു.
എയർ മാർഷൽ എസ്.പി.ധാർകർ, ഗവർണർ ഗുലാബ് ചന്ദ് ക്ഠാരിയ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ ചേർന്നാണ് എയർ ബേസിൽ രാഷ്ട്രപതിയെ സ്വീകരിച്ചത്.
വ്യോമതാവളത്തിലെ അത്യാധുനിക യന്ത്രങ്ങൾ, യുദ്ധവിമാനങ്ങൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് മുഖ്യമന്ത്രിയോടു രാഷ്ട്രപതി ചോദിച്ചറിഞ്ഞു.
ത്രിദിന സന്ദർശനത്തിനായി അസമിലെത്തിയ രാഷ്ട്രപതി കഴിഞ്ഞദിവസം അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ ഗജ ഉത്സവം ഉദ്ഘാടനം ചെയ്തിരുന്നു. കാസിരംഗയിൽ ജീപ്പിൽ സഞ്ചരിച്ച് വിവിധ മൃഗങ്ങളെ വീക്ഷിക്കുകയും ചെയ്തു.
English Summary: At Assam’s Tezpur, President Droupadi Murmu takes maiden sortie in fighter jet