ബ്രഹ്മപുരം വൃത്തിയാക്കാൻ കൊച്ചി കോര്‍പറേഷന്‍; മാലിന്യ സംസ്കരണത്തിന് 48.56 കോടിയുടെ ടെൻഡർ
Mail This Article
×
കൊച്ചി ∙ ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ച് കൊച്ചി കോര്‍പറേഷന്‍. 48.56 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ജൈവമാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാന്‍ പരമാവധി 9 മാസമാണ് സമയം. അഞ്ച് വർഷത്തെ മാലിന്യസംസ്കരണത്തിനുള്ള കരാറാണ്.
ഇപ്പോഴത്തെ തീപിടിത്തവുമായി ബന്ധപ്പെട്ടല്ല ടെൻഡർ ക്ഷണിക്കുന്നത്. നേരത്തേതന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങിവച്ചതാണ്. ടെന്‍ഡര്‍ ക്ഷണിക്കാന്‍ സര്‍ക്കാര്‍ രണ്ട് മാസം മുന്‍പ് അനുമതി നല്‍കിയിരുന്നു. നിർദിഷ്ട യോഗ്യതകൾ പരിശോധിച്ച ശേഷമായിരിക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയെന്ന് കൊച്ചി നഗരസഭ അറിയിച്ചു.
English Summary: Tender invited for Brahmapuram waste plant
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.