ADVERTISEMENT

തിരുവനന്തപുരം∙ നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മേയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലേക്ക് പോകും. മേയ് ഏഴിന് മുഖ്യമന്ത്രി അബുദാബിയിലെത്തും. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. മേയ് 8 മുതല്‍ പത്തു വരെ അബുദാബി നാഷണല്‍ എക്‌സ്ബിഷന്‍ സെന്ററിലാണ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ്. യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മേയ് ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണല്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും മേയ് പത്തിന് ദുബായിലെ പരിപാടിയിലും മുഖ്യമന്ത്രി  പൊതുജനങ്ങളുമായി സംവദിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി.രാജീവ്, പൊതുമാരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി തുടങ്ങി ഒമ്പതംഗ സംഘമാണ് യുഎഇ സന്ദര്‍ശിക്കുന്നത്.

English Summary: CM Pinarayi Vijayan to visit UAE in may

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com