ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ സീ പോര്‍ട് ' എന്ന് പേരിട്ട് ഉത്തരവിറക്കി. തുറമുഖത്തിന് ലോഗോ തയാറാക്കും. കഴിഞ്ഞമാസം നടന്ന സര്‍ക്കാര്‍–അദാനി ഗ്രൂപ്പ് ചര്‍ച്ചയിലെ തീരുമാനത്തെ തുടർന്നാണ് നടപടി. തുറമുഖം ബ്രാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ചർച്ചയിൽ ധാരണയായിരുന്നു.

നേരത്തെ, വിഴിഞ്ഞം തുറമുഖത്തിനായി അദാനി ഗ്രൂപ്പ് ഒരു കമ്പനി രൂപീകരിച്ചിരുന്നു. ‘അദാനി–വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റി‍ഡ്’ എന്നാണ് ഈ കമ്പനിയുടെ പേര്. അതുപോലെ തന്നെ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ ‘വിഴിഞ്ഞ ഇന്റർനാഷൻ സീ പോർട് ലിമിറ്റഡ്’ എന്ന കമ്പനിയുമുണ്ടായിരുന്നു.

എന്നാൽ ഇങ്ങനെ പല പേരുകൾക്ക് പകരം, തുറമുഖം ബ്രാൻഡ് ചെയ്യുന്നതിന് പൊതുവായ ഒരു പേരു വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേര് നിശ്ചയിച്ചത്. ലോഗോ തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

English Summary: Name for Vizhinjam Port
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com