ADVERTISEMENT

കൊച്ചി ∙ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ ഹർജിയാണ് തള്ളിയത്. ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് കോടതി അറിയിച്ചു. ബിന്ദുവിന്റെ തടസ്സവാദം കോടതി അംഗീകരിച്ചു. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് സമയത്ത് പ്രഫസർ പദവി കാട്ടി പ്രചാരണം നടത്തിയെന്ന് കാണിച്ചാണ് എതിർ സ്ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തത്. 2018ലെ യുജിസി റെഗുലേഷൻ വകുപ്പ് പ്രകാരം, സർവിസിൽ തുടരുന്ന കോളജ് അധ്യാകർക്ക് മാത്രമേ പ്രഫസർ പദവി നൽകാനാകൂ. കേരളവർമ കോളജിൽ ഇംഗ്ലിഷ് അധ്യാപികയായിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ബിന്ദു ജോലി രാജിവച്ചു. പിന്നീട് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രഫസർ പദവി ഉപയോഗിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടിയെന്നും ഉണ്ണിയാടന്റെ ഹർജിയിൽ പറയുന്നു.

English Summary: High court pn Thomas unniyadan's petition against R Bindu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com