കൂടുതല്‍ സഹായം വേണം: പ്രധാനമന്ത്രി മോദിക്ക് കത്തയച്ച് സെലന്‍സ്‌കി
Mail This Article
കീവ്∙ യുക്രെയ്‌ന് കൂടുതല്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യുക്രെയ്ന്‍ പ്രധാനമന്ത്രി വൊളോഡിമിര്‍ സെലന്‍സ്‌കി. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് യുക്രെയ്ന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയിലെത്തിയ യുക്രെയ്ന്‍ ഡപ്യൂട്ടി വിദേശകാര്യമന്ത്രി എമിന്‍ ഷപറോവ, സെലന്‍സ്‌കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്കു കൈമാറി.
Read also: മോഷ്ടിച്ച സ്കൂട്ടറിലെത്തി രണ്ടര ലക്ഷം കവര്‍ന്നു; ‘മീശ’ വിനീതും കൂട്ടാളിയും ഒടുവില്‍ പിടിയില്‍
യുക്രെയ്‌നിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ അവസരങ്ങളാവും തുറന്നു നല്‍കുകയെന്ന് എമിന്‍ പറഞ്ഞു. സ്വന്തം അജന്‍ഡകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന അയല്‍രാജ്യങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ അപകടമാണെന്ന് പാക്കിസ്ഥാനെയും ചൈനയേയും പരോക്ഷമായി പരാമര്‍ശിച്ച് എമിന്‍ പറഞ്ഞു. ക്രൈമിയ ഇന്ത്യക്ക് പാഠമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള അടുത്ത സൗഹൃദമാണ് യുക്രെയ്ന്‍ ആഗ്രഹിക്കുന്നതെന്നും ഡല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ എമിന്‍ പറഞ്ഞു.
English Summary: India Says Zelensky Wrote To PM Modi, Ukraine Seeks More Humanitarian Aid