വൈദേകം റിസോർട്ട് ഏറ്റെടുക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം: മന്ത്രി രാജീവ് ചന്ദ്രശേഖർ
Mail This Article
ന്യൂഡൽഹി∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ട് തന്റെ കമ്പനിക്ക് കൈമാറാന്‍ നീക്കമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കണ്ണൂരിലെ റിസോർട്ട് വിൽപനയുമായി തന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ തികച്ചും അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്ന് അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. ഓഹരികള്‍ വില്‍ക്കുമെന്ന് സ്ഥിരീകരിച്ച ഇ.പി.ജയരാജനും, രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിക്ക് റിസോര്‍ട്ട് വില്‍ക്കുന്നെന്ന വാര്‍ത്ത നിഷേധിച്ചിരുന്നു.
പി.ജയരാജന്‍ പാര്‍ട്ടിയില്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വൈദേകം റിസോര്‍ട്ടിലെ ഇ.പി.ജയരാജന്‍റെ കുടുംബത്തിന്‍റെ പങ്കാളിത്തം വിവാദത്തിലായത്. ഇതോടെ ഓഹരികള്‍ വിറ്റൊഴിയാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ ഏറ്റെടുക്കുന്നുവെന്ന് വാർത്ത വന്നത്.
English Summary: The news reports linking me with the sale of a resort in kannur is absolutely baseless: Rajeev Chandrasekhar