30 ആശുപത്രികളിലെ ശമ്പളം വര്‍ധിപ്പിച്ചു; തൃശൂരിലെ നഴ്സുമാരുടെ സമരം വിജയം
Mail This Article
×
തൃശൂര്‍∙ തൃശൂര്‍ ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. 72 മണിക്കൂര്‍ പിന്നിട്ട സമരം നഴ്സുമാര്‍ പിന്‍വലിച്ചു.
തൃശൂരിലെ നഴ്സുമാരുടെ സമരം സമ്പൂർണ വിജയം. തൃശൂര്‍ ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിൽ 29 ആശുപത്രികളിലും ഇന്നലെ ശമ്പളവര്‍ധന നടപ്പാക്കിയിരുന്നു. എലൈറ്റ് ആശുപത്രി ഇന്നാണ് ശമ്പള വർധന നടപ്പാക്കിയത്. ഇതോടെ തൃശൂരുളള 30 സ്വകാര്യ ആശുപത്രികളിലും ശമ്പള വർധനവ് നടപ്പിലായി. യു എൻ എയുടെ നേതൃത്വത്തിലുളള സമരം രണ്ടാം ദിവസം പൂർണമായും വിജയിച്ചു. 50 ശതമാനം ഇടക്കാലാശ്വാസവും 20 ശതമാനം ശമ്പളവർധനവുമാണ് നടപ്പാക്കിയിരിക്കുന്നത്.
English Summary: Victory for thrissur nurses
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.