തൊടുപുഴയിൽ പാഴ്സൽ വാഹനം ഇടിച്ചുകയറി പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മരണം
Mail This Article
×
തൊടുപുഴ∙ മടക്കത്താനത്ത് കാൽനടയാത്രക്കാർക്കിടയിലേക്ക് വാൻ പാഞ്ഞുകയറി 3 പേർ മരിച്ചു. മടക്കത്താനം കൂവേലിപ്പടി സ്വദേശികളായ പ്രജേഷ് പോൾ (36), മകൾ അൽന (ഒന്നര വയസ്സ്), മേരി ജോൺ (60) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട വാൻ റോഡ് അരികിലൂടെ നടന്നുപോയവരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. തൊടുപുഴ– മൂവാറ്റുപുഴ റോഡിലാണ് സംഭവം. മൃതദേഹങ്ങൾ തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ. ബ്ലൂഡാർട്ടിന്റെ പാഴ്സൽ വാഹനമാണ് അപകടത്തിൽപെട്ടത്.
English Summary: Accident at Thodupuzha Madakkathanath, 3 died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.