ADVERTISEMENT

ന്യൂഡൽഹി ∙ സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യത്തിനെതിരെ ശക്തമായ എതിർപ്പുമായി വീണ്ടും കേന്ദ്ര സർക്കാർ. വിവാഹം വ്യത്യസ്ത ലിംഗത്തിൽപെട്ടവർ ഉൾപ്പെടുന്ന സംവിധാനമാണെന്നും നിലവിലുള്ള വിവാഹ സങ്കൽപങ്ങൾക്കു തുല്യമായി സ്വവർഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താൽപര്യങ്ങളെ ബാധിക്കുമെന്നും സർക്കാർ സുപ്രീം കോടതിയിൽ‌ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കി. 

 

സ്വവർഗ വിവാഹത്തിനു നിയമസാധുത വേണമെന്നത് നഗരങ്ങളിലെ ചില വരേണ്യവർഗങ്ങളുടെ മാത്രം കാഴ്ചപ്പാടാണെന്നും സാമൂഹിക സ്വീകാര്യതയ്ക്കു വേണ്ടിയാണ് അതെന്നും സർ‌ക്കാർ പറഞ്ഞു. സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകരുത് എന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 

 

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. അതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ കടുത്ത നിലപാട്. ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്നും സ്വവർഗ വിവാഹം നിയമപരമാക്കാനുള്ള അധികാരം നിയമനിർമാണ സഭകൾക്കാണെന്നും കേന്ദ്രം അപേക്ഷയിൽ വ്യക്തമാക്കി.

 

English Summary: Centre opposes same sex marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com