വെള്ളക്കര വര്‍ധന സ്വാഭാവികം; കൂടുതല്‍ ഈടാക്കിയാല്‍ നടപടി: മന്ത്രി റോഷി അഗസ്റ്റിന്‍
Mail This Article
×
തിരുവനന്തപുരം∙ വെള്ളക്കര വര്‍ധന സ്വാഭാവിക മാറ്റമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ലീറ്ററിനു ഒരു പൈസ വര്‍ധിച്ചപ്പോഴുള്ള ആനുപാതിക വര്‍ധനയാണ് ബില്‍ തുക ഇരട്ടിയായി വര്‍ധിക്കാന്‍ കാരണം. സ്വാഭാവിക വര്‍ധനയില്‍ കൂടുതല്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പ്രതികരിച്ചു. വെള്ളക്കരം വര്‍ധിപ്പിച്ചശേഷമുള്ള ആദ്യ ബില്ലില്‍ മുന്‍തവണത്തേതില്‍ നിന്നും ഇരട്ടിത്തുകയാണ് എല്ലാവര്‍ക്കും കിട്ടിയത്. 135 രൂപ വെള്ളക്കരമായി നല്‍കിയവര്‍ക്കു 383 രൂപയാണ് ഈ മാസം നല്‍കേണ്ടി വന്നത്. ആനുപാതിക വര്‍ധന മറ്റു ബില്ലുകളിലുമുണ്ടായി.
English Summary: Minister Roshy Augustine on water charge hike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.