‘ട്രെയിന്‍ തീവയ്പ് ഭീകരപ്രവര്‍ത്തനം’: കോടതിയില്‍ റിപ്പോർട്ട് നൽകി പൊലീസ്
Mail This Article
കോഴിക്കോട്∙ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ഭീകരപ്രവര്‍ത്തനമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. യുഎപിഎ ചുമത്തിയത് ഭീകരപ്രവര്ത്തനമായതിനാലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും അന്വേഷണ സംഘം അപേക്ഷ നല്കി.
അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തിയതിനാല്‍ കേസ് മജിസ്ട്രേട്ട് കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തീര്‍പ്പാക്കി.
സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്കുന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം പ്രതിഭാഗം തീരുമാനം എടുക്കും. വ്യാഴാഴ്ചയാണ് പ്രതി ഷാറുഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്.
English Summary: Kozhikode train arson case; police report