ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിലെ ഗുണ്ടാ നേതാവും സമാജ്‍വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദിന്‍റെ കൊലപാതകം പുനഃസൃഷ്ടിച്ചു. പ്രയാഗ്‍രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിടെയാണ് അതീഖ് അഹമ്മദും സഹോദരന്‍ അഷ്റഫും വെടിയേറ്റു കൊല്ലപ്പെട്ടത്. ആ രംഗം അതേ രീതിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടത്തിൽ പുനഃസൃഷ്ടിക്കുകയായിരുന്നു. കേസിലെ പ്രതികളായ ലവ്‍ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരെയും സ്ഥലത്തെത്തിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് ജുഡീഷ്യല്‍ അന്വേഷണ സംഘവും പരിശോധന നടത്തി.

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് പ്രതികള്‍ കൊലനടത്തിയത്. സണ്ണി സിങ്ങാണ് മറ്റു രണ്ട് പ്രതികളെയും പരസ്പരം ബന്ധിപ്പിച്ചതും കൊലപാതകം ആസൂത്രണം ചെയ്തതും. മാധ്യമപ്രവര്‍ത്തകരെപ്പോലെ പെരുമാറുന്നതിന് ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു. 

അതേസമയം, കൃത്യം നടത്താൻ സഹായിച്ച മൂന്നുപേരെ ബണ്ഡ റെയില്‍വേ സ്റ്റേഷനില്‍വച്ച് പൊലീസ് പിടികൂടി. അതീഖ് അഹമ്മദിന്‍റെ ഭാര്യ ഷായിസ്ത പര്‍വീണിനു വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള പരാതികള്‍ ഷായിസ്തയ്ക്കെതിരെയുണ്ട്.

English Summary: Atiq Ahmed Murder Reconstructed At Crime Spot With Killers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com