സ്കൂളിൽ പണം വിതരണം; യെമനിൽ തിക്കിലും തിരക്കിലുംപെട്ട് 85 പേർ മരിച്ചു
Mail This Article
×
സന∙ യെമൻ തലസ്ഥാനമായ സനയിൽ തിക്കിലുംതിരക്കിലുംപെട്ട് 85 പേർ മരിച്ചു. മൂന്നുറിലധികം പേർക്ക് പരുക്കേറ്റു, 13 പേർ ഗുരുതരാവസ്ഥയിലാണ്. റമസാൻ വ്രതത്തിന്റെ അവസാനദിനത്തോട് അനുബന്ധിച്ച് ബാബ് അൽ-യെമൻ ജില്ലയിലെ ഒരു സ്കൂളിൽ വ്യാപാരികൾ സഹായം വിതരണം ചെയ്യുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
ഒരാൾക്ക് 5000 യെമൻ റിയാൽ ഉൾപ്പെടെയുള്ള സഹായമാണ് വിതരണം ചെയ്തത്. പരിപാടി സംഘടിപ്പിച്ച രണ്ടു വ്യാപാരികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം പ്രത്യേക പ്രസ്താവനയിൽ അറിയിച്ചു.
English Summary: 85 Killed, Hundreds Injured In Stampede During Yemen Charity Event
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.