ആശുപത്രിയിലെ ലിഫ്റ്റ് തകരാറില്‍; രോഗികളെ സ്ട്രെച്ചറില്‍ ചുമന്ന് ചുമട്ടുതൊഴിലാളികള്‍
Mail This Article
കാസര്‍കോട് ∙ ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് രോഗിയെ ചുമട്ട് തൊഴിലാളികള്‍ ചുമന്നിറക്കി. ആശുപത്രിയിലെ ആറാം നിലയില്‍നിന്ന് ഓട്ടോഡ്രൈവറായ രോഗിയെയാണ് ചുമട്ടുതൊഴിലാളികള്‍ സ്ട്രെച്ചറില്‍ കിടത്തി ചുമന്നത്. രണ്ട് ദിവസം മുന്‍പ് മൂന്നാം നിലയില്‍നിന്ന് മൃതദേഹവും സമാന രീതിയില്‍ ചുമന്നിറക്കിയതായി റിപ്പോര്‍ട്ടുണ്ട്.
ചെറുതും വലുതുമായ രണ്ട് ലിഫ്റ്റുകളാണ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ കിടപ്പുരോഗികളെ കൊണ്ടുപോകുന്ന വലിയ ലിഫ്റ്റാണ് ഒരു മാസമായി പ്രവർത്തിക്കാതിരുന്നത്. നാല് ദിവസം മുൻപ് ഡിസ്ചാർജ് വാങ്ങിയ കിടപ്പുരോഗിക്ക് വീട്ടിലേക്ക് പോകാനായില്ല. ആശുപത്രിയുടെ ഭാഗത്തുനിന്നു നടപടികളൊന്നും ഉണ്ടാകാതെ വന്നതോടെ ചുമട്ടുത്തൊഴിലാളികളുടെ സഹായത്തോടെ കുടുംബം രോഗിയെ താഴത്തെ നിലയിൽ എത്തിക്കുകയായിരുന്നു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കാനാവൂ എന്നാണ് ആശുപത്രി അധികൃതരുടെ വാദം.
English Summary: Lift complaint in Kasargod general hospital