ADVERTISEMENT

തിരുവനന്തപുരം∙ എഐ ക്യാമറ ഇടപാട് ചട്ടം ലംഘിച്ച് നടത്തിയ പകല്‍ക്കൊള്ളയാണെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അറിവോടെയാണ് അഴിമതി നടത്തിയത്. മന്ത്രിസഭയുടെ ഉത്തരവില്‍ തന്നെ ഇത് പ്രകടമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കൊള്ള ബോധ്യപ്പെട്ടിട്ടും അംഗീകാരം നല്‍കുന്നതാണോ മന്ത്രിസഭയുടെ ഉത്തരവാദിത്തമെന്നും കുറ്റവാളികളെ രക്ഷിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അന്വേഷണം പ്രതിപക്ഷം ചവറ്റുകൊള്ളയില്‍ തള്ളുകയാണ്. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

 

 

English Summary: Ramesh Chennithala alleges corruption in installation of AI camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com