135 പേർക്കൂടി ജിദ്ദയിൽ എത്തി: ഓപ്പറേഷൻ കാവേരിയിൽ രക്ഷിച്ചവരുടെ എണ്ണം 2400 കടന്നു
Mail This Article
ജിദ്ദ∙ ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽനിന്ന് 135 ഇന്ത്യൻ പൗരന്മാർ കൂടി ജിദ്ദയിലെത്തി. വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് 12ാം സംഘം ജിദ്ദയിൽ വന്നിറങ്ങിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. നാവികസേനയുടെ പടകപ്പൽ ഐഎൻഎസ് സുമേധയിൽ 300 പേരുടെ പുതിയ സംഘവും പോർട്ട് സുഡാനിൽനിന്ന് പുറപ്പെട്ടുകഴിഞ്ഞു.
ഇതോടെ കലാപഭൂമിയിൽനിന്ന് ജിദ്ദയിലെത്തിച്ചവരുടെ എണ്ണം 2400 കടന്നു. ജിദ്ദയിൽനിന്ന് 1600ൽ പരം ആളുകളെയാണ് ഇതുവരെ ഇന്ത്യയിലേക്കു തിരിച്ചെത്തിച്ചത്. 231 പേർ ഇന്നു പുലർച്ചയോടെ ഡൽഹിയിലേക്ക് തിരിച്ചു. ജിദ്ദയിൽ എത്തിയ ബാക്കിയുള്ളവരെ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.
English Summary: Operation Kaveri: Rescue mission from Sudan continues, updates