ടിക് ടോക് ചാലഞ്ച്: പെയിന്റ് ക്യാൻ പൊട്ടിത്തെറിച്ച് 16കാരന് 80% പൊള്ളൽ
Mail This Article
ന്യൂയോർക്ക്∙ ടിക് ടോക് ചാലഞ്ചിനിടെ യുഎസിൽ 16 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു. നോർത്ത് കരോലിനയിലെ ഒരു കൂട്ടം കൗമാരക്കാർ സ്പ്രേ പെയിന്റ് ക്യാനും ലൈറ്ററും ഉപയോഗിച്ച് ബ്ലോട്ടോർച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ഇതു പൊട്ടിത്തെറിച്ച് മേസൺ ഡാർക്ക് എന്നയാൾക്കാണ് പൊള്ളേലേറ്റത്. ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റു. സുഹൃത്തുക്കള്‍ക്കൊപ്പം പരീക്ഷിക്കുമ്പോൾ, മേസൺ ഡാർക്ക് കൈവശം വച്ചിരുന്ന സ്പ്രേ പെയിന്റ് ക്യാൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.
സമീപത്തെ നദിയിലെ വെള്ളത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചത് നില കൂടുതൽ വഷളാക്കി. നദിയിലെ വെള്ളത്തിൽ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ മേസൺ, യുഎൻസി ബേൺ സെന്ററിൽ ചികിത്സയിലാണ്. ആറ് മാസമെങ്കിലും ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇതിനകം നിരവധി ശസ്ത്രക്രിയകൾക്കും വിധേയനാക്കി.
English Summary: Dangerous TikTok challenge leaves US teen 'unrecognisable'