പ്ലസ് ടുവിന് 90 ശതമാനം മാർക്കില്ല; വീട് വാടകയ്ക്ക് നല്‍കില്ലെന്ന് ഉടമ
Mail This Article
ബെംഗളൂരു∙ അവിവാഹിതർക്ക് വീടുകൊടുക്കില്ലെന്നു കേട്ടിട്ടുണ്ട്. എന്നാലിവിടെ പ്ലസ്ടുവിന് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ഇല്ലെന്ന കാരണത്താല്‍ വീട് നൽകില്ലെന്നു പറയുകയാണ് ഉടമ. ബെംഗളൂരുവിൽ ജോലിചെയ്യുന്ന യോഗേഷ് എന്ന യുവാവിനാണ് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വീട് ലഭിക്കാതായത്. ‘‘മാര്‍ക്കുകള്‍ നിങ്ങളുടെ ഭാവി നിര്‍ണയിക്കില്ല. പക്ഷേ ബെംഗളൂരുവില്‍ ഫ്ലാറ്റ് ലഭിക്കണോ വേണ്ടയോ എന്നത് ഈ മാര്‍ക്കുകള്‍ നിര്‍ണയിക്കും’’ എന്നാണ് ശുഭ് എന്നയാള്‍ ചാറ്റ് സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് ട്വീറ്റ് ചെയ്തത്.
ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ തുടങ്ങിയവയുടെ പ്രൊഫൈല്‍ ഐഡികളും ജോലിയുടെ ഓഫര്‍ ലെറ്ററും 10, 12 ക്ലാസുകളിലെ മാര്‍ക്ക് ഷീറ്റും ആധാര്‍, പാന്‍ കാര്‍ഡുകളുമെല്ലാമാണ് വീട് വാടകയ്ക്ക് ലഭിക്കാനായി ആവശ്യപ്പെട്ടത്. ഇതിനൊപ്പം തന്നെക്കുറിച്ച് 200 വാക്കുകളില്‍ ഒരു കുറിപ്പും വേണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. ബ്രോക്കർ പറഞ്ഞതനുസരിച്ച് എല്ലാ വിവരങ്ങളും യുവാവ് വാട്സാപ്പ് വഴി നൽകി.
എന്നാൽ പ്ലസ് ടുവിന് 75 ശതമാനം മാര്‍ക്ക് മാത്രമേയുള്ളൂവെന്നും വീട്ടുടമ 90% മാർക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രോക്കർ പറഞ്ഞു. ഈ കാരണത്താൽ വീടുനൽകാനാകില്ലെന്ന് ഉടമ പറയുകയായിരുന്നു.
English Summary: Only 75% marks for plus two; The owner will not rent the house