ADVERTISEMENT

ചെന്നൈ ∙ മലേഷ്യയിൽനിന്നു ചെന്നൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിയുടെ ലഗേജിനുള്ളിൽനിന്നു പാമ്പുകളെ പിടികൂടി. വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22ഓളം പാമ്പുകളെയാണ് പിടികൂടിയത്. പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. പിടികൂടിയവയിൽ ഒരു ഓന്തുമുണ്ട്്.

പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍നിന്നു പാമ്പുകള്‍ പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരുമ്പുവടി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പാമ്പിനെ കരുതലോടെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങിയത്. യാത്രക്കാരിയെ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.

English Summary: 22 snakes seized from woman arriving at Chennai airport from KL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com