ADVERTISEMENT

തൃശൂർ ∙ വടക്കുന്നാഥനെ സാക്ഷിയാക്കി ഭഗവതിമാർ ഉപചാരം ചൊല്ലി. ഇതോടെ തൃശൂർ പൂരത്തിന് സമാപനമായി. അടുത്ത വർഷം ഏപ്രിൽ 19 നാണ് പൂരം. കൊമ്പൻ ചന്ദ്രശേഖരന്റെ പുറത്തായിരുന്നു തിരുവമ്പാടി ഭഗവതിയുടെ പുറപ്പാട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയത് എറണാകുളം ശിവകുമാറും. പതിനഞ്ചാനകളുടെ അകമ്പടിയിലായിരുന്നു ഭഗവതിമാരുടെ വരവ്. കിഴക്കൂട്ട് അനിയൻ മാരാരും ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുമാണ് മേളത്തിന് നേതൃത്വം നൽകിയത്. 

പൂരം: സമഗ്ര കവറേജ്

ഇരുകൂട്ടരുടേയും മേളം കലാശിച്ച ശേഷം ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തെത്തി. കൊമ്പൻമാർ ഭഗവതിമാരെ പ്രതിനിധീകരിച്ച് തുമ്പിക്കൈ ഉയർത്തി പരസ്പരം വണങ്ങി പൂരപറമ്പിനോട് വിടപറഞ്ഞു. അടുത്ത പൂരത്തിന് കാണാമെന്ന പ്രതീക്ഷയിൽ ദേശക്കാരും മടങ്ങുകയായിരുന്നു.

thrissur-pooram-kudamattam-30-04
കുടമാറ്റത്തിൽനിന്നുള്ള കാഴ്ച.

പുലർച്ചെ 4.15നായിരുന്നു വെടിക്കെട്ട്. തിരുവമ്പാടിയാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്. 4 മിനിറ്റ് നീണ്ടു. പിന്നീട് അരമണിക്കൂറിനുശേഷം പാറമേക്കാവ് വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു. ശബ്ദ വർണങ്ങൾ കൊണ്ട് ഒരു മണിക്കൂർ ആകാശത്തും പൂരം തീർത്താണ് വെടിക്കെട്ട് അവസാനിച്ചത്. പുലർച്ചെ 3 മണിക്ക് തുടങ്ങുമെന്ന് പറഞ്ഞെങ്കിലും ക്രമീകരണത്തിൽ താമസം നേരിടുകയായിരുന്നു. പൂരം വെടിക്കെട്ട് കഴിഞ്ഞ് 15 മിനിറ്റിനുശേഷം തൃശൂരിൽ മഴപെയ്തു.

vedikettu
പുലർച്ചെ നടന്ന വെടിക്കെട്ടിൽ നിന്ന്. (Videograb: Manorama News)
thrissur-manorama
പാറമേക്കാവ് എഴുന്നള്ളിപ്പ് (Screengrab: Manorama News)
thrissur-pooram-russel-shahul
മഠത്തിൽ വരവ് പഞ്ചവാദ്യം. ചിത്രം: റസൽ ഷാഹുൽ ∙ മനോരമ

വെടിക്കെട്ടുപോലെ കുടമാറ്റത്തിലും പാറമേക്കാവും തിരുവമ്പാടിയും മത്സരിക്കുകയായിരുന്നു. തേക്കിൻകാട് മൈതാനത്ത് പൂരത്തിന്റെ ആവേശത്തിലേക്ക് ഫുട്ബാൾ ഇതിഹാസം മെസിയും എത്തി. മത്സരക്കുടമാറ്റത്തിലാണ് അപ്രതീക്ഷിത കുടയായി വിരിഞ്ഞ് ‘മെസിക്കുട’ പൂരപ്രേമികളുടെയും കാൽപന്ത് പ്രേമികളുടെയും ഹൃദയം കവർന്നത്. വർണക്കുടകൾക്കു പുറമെ എൽഇഡി കുടകളും വ്യത്യസ്ത രൂപങ്ങളും ആനപ്പുറത്ത് അണിനിരത്തി പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചു. കാണികൾ ആർപ്പു വിളികളോടെ ഒപ്പം കൂടി. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും, തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റിയത്. ഇരുവശത്തെയും ആനച്ചന്തവും കുടകളുടെ വൈവിധ്യവും കാണാൻ ജനസഹസ്രങ്ങൾ പൂരപ്പറമ്പിൽ എത്തി. 15 കൊമ്പൻമാരാണ് ഇരുവശവും നിരന്നത്.

thrissur-pooram-ilanjitharamelam-30
ഇലഞ്ഞിത്തറമേളം. ചിത്രം: ജീജോ ജോൺ
Thrissur Pooram | Photo: Jeejo John / Manorama
പൂരപ്പറമ്പിൽ നിന്ന്. ചിത്രം: ജീജോ ജോൺ ∙ മനോരമ
thechechi-panchavad
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, മഠത്തിൽവരവ് പഞ്ചവാദ്യം. (Videograb: Manorama News)
thrissur-pooram-aravind-bala
പാറമേക്കാവ് എഴുന്നള്ളിപ്പ്. ചിത്രം: അരവിന്ദ് ബാല ∙ മനോരമ
പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളിയപ്പോൾ. ചിത്രം: ജീജോ ജോൺ
പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളിയപ്പോൾ. ചിത്രം: ജീജോ ജോൺ
പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളിയപ്പോൾ. ചിത്രം: ജീജോ ജോൺ
പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളിയപ്പോൾ. ചിത്രം: ജീജോ ജോൺ
പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളിയപ്പോൾ. ചിത്രം: ജീജോ ജോൺ
പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളിയപ്പോൾ. ചിത്രം: ജീജോ ജോൺ
പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളിയപ്പോൾ. ചിത്രം: ജീജോ ജോൺ
പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളിയപ്പോൾ. ചിത്രം: ജീജോ ജോൺ

കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയായ ഇലഞ്ഞിത്തറമേളം പൂരാസ്വാദകർക്ക് എന്നും ഓർമിക്കാവുന്ന അനുഭവമായിരുന്നു. തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ ആയിരുന്നു പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്‍റെ നേതൃത്വത്തിലായിരുന്നു മഠത്തില്‍വരവ് പഞ്ചവാദ്യം.

ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. ശ്രീമൂലസ്ഥാനത്ത് മേളം പെരുപ്പിച്ച് വടക്കുന്നാഥനെ വണങ്ങി നീങ്ങിയ ഘടകപൂരങ്ങളെല്ലാം കാണികളുടെ കണ്ണും കാതും മനസ്സും നിറച്ചു. നെയ്തലക്കാവിലമ്മയെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ ആയിരങ്ങൾ എത്തി. ആനപ്രേമികളുടെ ഇഷ്ടതാരം പാമ്പാടി രാജൻ അയ്യന്തോൾ ഭഗവതിയെയാണ് തിടമ്പേറ്റിയത്. 

English Summary: Thrissur Pooram Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com