റോഡ് ക്യാമറ: പുറംകരാർ നൽകിയത് കെൽട്രോണിനെ എസ്ആർഐടി അറിയിച്ചു
Mail This Article
തിരുവനന്തപുരം∙ റോഡ് ക്യാമറ പദ്ധതിയില്‍ ചുക്കാന്‍ പിടിക്കുന്നത് പ്രസാഡിയോയും ട്രോയിസുമാണെന്ന വിവരം കെല്‍ട്രോണ്‍ നേരത്തെ അറിഞ്ഞിരുന്നതായി രേഖകള്‍. വിവരങ്ങള്‍ മറച്ചുവച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഈ കാര്യം സമ്മതിക്കുന്ന രേഖകള്‍ കെല്‍ട്രോണ്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുറംകരാറുകളില്‍ കെല്‍ട്രോണിന് ബന്ധമൊന്നുമില്ലെന്നാണ് ഇതുവരെ വാദിച്ചിരുന്നത്.
എന്നാല്‍ 2021ല്‍ എസ്ആര്‍ഐടി കെല്‍ട്രോണിന് നല്കിയ കത്താണാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പ്രധാന ജോലികളെല്ലാം ചെയ്യുന്നത് പ്രസാഡിയോയും ട്രോയിസ് ഇന്ഫോടെക്കുമാണെന്ന് കത്തിൽ പറയുന്നു. സാമ്പത്തിക സഹായം നല്‍കുന്നത് ഇസെന്‍ട്രിക് സൊലൂഷന്സാണെന്നും കത്തിലുണ്ട്. ഇതോടെ പദ്ധതിയില്‍ ചുക്കാന്‍ പിടിച്ചത് പ്രസാഡിയോയും ട്രോയിസുമാണെന്ന് സ്ഥിരീകരിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയാണ് കരാറുകളെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ വിഷയത്തിൽ സര്‍ക്കാര്‍ വൈകാതെ മറുപടി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു.
English Summary: AI Traffic Camera Installation: Keltron on External Contracts