ADVERTISEMENT

പാലക്കാട് ∙ മുതിർന്ന സിപിഎം നേതാവ് എം.ചന്ദ്രൻ (77) അന്തരിച്ചു. 2006 മുതൽ 2016 വരെ ആലത്തൂർ എംഎൽഎ ആയിരുന്നു. മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1987 മുതൽ 1998 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. എം.കൃഷ്ണന്റേയും കെ.പി.അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15ന് ആനക്കരയിൽ ജനിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ കെഎസ്എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഭാര്യ: കെ.കോമളവല്ലി. മക്കൾ: എം.സി.ആഷി (ഗവ. പ്ലീഡർ, എറണാകുളം ഹൈക്കോടതി), എം.സി.ഷാബി ( ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: സൗമ്യ, ശ്രീഷ.

English Summary: CPM leader M Chandran passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com